പറവൂർ: മനുഷ്യാവകാശ സംഘടനയായ ഹോപ്പ് സോഷ്യൽ മിഷൻ ഹ്യൂമൻ റൈറ്റ്സ് ജില്ലാ കമ്മിറ്റി രൂപീകരണ സമ്മേളനം 13 ന് രാവിലെ 10. 30 ന് പറവൂർ ലക്ഷ്മി കോളേജിൽ നടക്കും. ആലപ്പുഴ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് എൻ. രഞ്ജിത്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ചെയർമാൻ ഹാരിസ് കൊടുങ്ങല്ലൂർ അദ്ധ്യക്ഷത വഹിക്കും. മനുഷ്യാവകാശ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾക്ക് ജോബി തോമസ്, സുഭാഷ് കല്ലുചിറ എന്നിവരെ ആദരിക്കും