പറവൂർ: പറവൂർ ഉപജില്ലാ ശാസ്ത്രോത്സവം സെന്റ് അലോഷ്യസ് ഹൈസ്‌കൂളിൽ ഇന്ന് തുടങ്ങും. ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകൾ എന്നിവ നടക്കും. ശാസ്ത്രമേള മാത്രം മാർ ഗ്രിഗോറിയസ് സ്‌കൂളിലാണ് നടക്കുക. വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും. പ്രധാന വേദിയായ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിൽ രാവിലെ ഒമ്പതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിഖില ശശി പതാക ഉയർത്തും. പത്തിന് നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിക്കും. നാളെ വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം നടക്കും.