
മൂവാറ്റുപുഴ: റാക്കാട് എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച കുടുംബ സംഗമവും വിവിധ കലാപരിപാടികളും താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം. എസ്.ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ ക്യാഷ് അവാർഡുകൾ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാർ വിതരണം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മുതിർന്ന കരയോഗം അംഗങ്ങളെയും ആർ. അനിൽകുമാർ ആദരിച്ചു. കെ.കെ. ദിലീപ് കുമാർ, എം.കെ. രവീന്ദ്രൻ, ജയ സോമൻ,രാജി രാജഗോപാൽ,ഷൈലജ ബി. നായർ, സിമി ബിജു എന്നിവർ സംസാരിച്ചു.