മൂവാറ്റുപുഴ : തൃക്ക വാഴപ്പിള്ളി എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രമേശ് കെ.സി. അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാർ, സെക്രട്ടറി അനിൽകുമാർ, കെ.ബി. വിജയകുമാർ, വനിതസമാജം സെക്രട്ടറി രാജി രാജഗോപാൽ എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. ദീപ രവി കുട്ടികളുടെയും സ്ത്രീകളുടെയും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ട മാർഗങ്ങളെക്കുറിച്ചുള്ള പ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി കെ.പി. കൃഷ്ണൻനായർ (ബാബു) സ്വാഗതവും ജോയിന്റ് സെക്രട്ടറി ശരത് എസ്. നന്ദിയും പറഞ്ഞു.