bindhumol

ആലുവ: ആലുവ താലൂക്ക് പൗരാവകാശസംരക്ഷണ സമിതി വാർഷിക സമ്മേളനം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പുഴിത്തറ, കെ. ജയപ്രകാശ്, കൺവീനർ സി.ബി. നായർ, ജോൺസൻ മുളവരിക്കൽ, വി.എക്സ്. ഫ്രാൻസീസ്, ഹനീഫ കുട്ടോത്ത്, അബ്ബാസ് തോഷിബാപുരം, സുലൈമാൻ അമ്പലപറമ്പ്, ഐഷ സലീം, പാർവതി കുട്ടൻ, മുസ്തഫ എടയപ്പുറം, ഷെമീർ കല്ലുങ്കൽ, എ.വി.എം. ബഷീർ, ഷെരീഫ് കുറുപ്പാലി, എം. ഷാജഹാൻ, നൗഷാദ് മുക്കത്ത്, അക്സർ സുലൈമാൻ, ഫൈസൽ ഖാലിദ്, എ.യു. ജോസ്, തങ്കച്ചൻ അക്കാട്ട്, ബഷീർ കല്ലുങ്കൽ, മോഹൻ റാവു, പി. മോഹനൻ, അബ്ദുൾകലാം പുളിക്കായത്ത്, പി.സി. നടരാജൻ എന്നിവർ പ്രസംഗിച്ചു.