കോലഞ്ചേരി: കോലഞ്ചേരി ടീച്ചേഴ്സ് ക്ളബിന്റെ നേതൃത്വത്തിൽ

ഡോ. ടി.പി. കലാധരന്റെ 'പാഠം ഒന്ന്, അദ്ധ്യാപനം സർഗാത്മകം പുസ്തകപ്രകാശനവും ശില്പശാലയും നടത്തി. കവി എം.എം. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്‌സ് ക്ലബ് പ്രസിഡന്റ് എം.പി. പൗലോസ് അദ്ധ്യക്ഷനായി. അക്കാഡമിക്ക് കോ- ഓർഡിനേ​റ്റർ കെ.എം. നൗഫൽ പുസ്തകം ഏ​റ്റുവാങ്ങി. ദേശീയ അവാർഡ് ജേതാവും കാപ്പ് എൻ.എസ്.എസ് എൽ.പി സ്‌കൂൾ ഹെഡ്മാസ്​റ്ററുമായ വിധു പി. നായർ, സംസ്ഥാനാദ്ധ്യാപക അവാർഡ് ജേതാവ് മിനി മാത്യു എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പൂതൃക്ക പഞ്ചായത്ത് അംഗം സംഗീത ഷൈൻ , ടി. രമാഭായ് , സി.കെ. ലതീഷ്, സൂസൻ തോമസ്, ഡോ. കെ.ആർ. സരിത, ടി.ടി. പൗലോസ് എന്നിവർ സംസാരിച്ചു.