
കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ 2023-24 വാർഷിക പൊതുയോഗ തീരുമാനപ്രകാരം ഓഹരിയുടെ മൂല്യത്തിന്റെ 10 ശതമാനം ലാഭവിഹിതം അംഗസംഘങ്ങൾക്ക് നൽകുമെന്ന് മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തികവർഷം യൂണിയന്റെ അറ്റലാഭം എട്ട് കോടി രൂപയായിരുന്നു. അതിൽ നിന്ന് 1.48 കോടി രൂപയാണ് എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം പ്രാഥമിക സംഘങ്ങൾക്ക് വിതരണം ചെയ്യുക. ഒക്ടോബർ ഒന്ന് മുതൽ 10 വരെയുള്ള പാൽവില ബില്ലിനോടൊപ്പം ലാഭവിഹിതം സംഘങ്ങളിൽ എത്തിക്കും.
കഴിഞ്ഞ വർഷത്തെ പ്രവർത്തന ലാഭത്തിൽ നിന്ന് പ്രോത്സാഹന അധികവില, കർഷകക്ഷേമ പദ്ധതികൾ, സംഘത്തിനുള്ള സഹായ പദ്ധതികൾ, സംസ്‌കരണ - വിപണന മേഖലയിലെ വിപുലീകരണ പദ്ധതികൾ തുടങ്ങിയ ചെലവുകൾക്ക് ശേഷമാണ് എട്ട് കോടി അറ്റാദായം നേടിയതെന്ന് എം.ടി. ജയൻ പറഞ്ഞു.