sarvakashi

മൂവാറ്റുപുഴ : പായിപ്ര- മാനാറി പ്രദേശങ്ങൽ പ്ലൈവുഡ് കമ്പനികളുടെ നിയമ വിരുദ്ധ പ്രവർത്തനത്തിനെതിരെ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. ജനകീയ കൺവെൻഷൻ സി.പി.എം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. റിയാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത്, കേരള നിയമ സഹായവേദി ജനറൽ സെക്രട്ടറി സി.എൻ. സോമൻ , സർവ്വകക്ഷി നേതാക്കളായ എം.കെ. കൊച്ചുണ്ണി, കെ.എൻ . രാജമോഹനൻ, ടി.എ. ചന്ദ്രൻ, എന്നിവർ സംസാരിച്ചു. സഹീർ മേനാമറ്റം സ്വാഗതവും വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ നന്ദിയും പറഞ്ഞു.