
കൊച്ചി: പേറോൾ, ഫിനാൻഷ്യൽ മാനേജ്‌മെന്റ് രംഗത്തെ ആഗോള കമ്പനിയായ സ്ട്രാഡ ഗ്ലോബലിന്റെ ഓഫീസ് കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവർ രണ്ടിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനച്ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി. ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, ഇ.ഇസഡ്.ഇ ടെക് പാർക്ക് ഡയറക്ടറും സി.ഇ.ഒയുമായ അഭിലാഷ് വലിയവളപ്പിൽ, സ്ട്രാഡ ഗ്ലോബൽ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ലൂക്ക സർക്കാനിയോ, സ്ട്രാഡ ഗ്ലോബൽ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ബർണാഡസ് ഗ്രോയൻസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു. കൊച്ചിയിലെ ജീവനക്കാരിൽ 90 ശതമാനവും മലയാളികളാണ്. 1400 ജീവനക്കാരാണ് കമ്പനിയിൽ ആകെയുള്ളത്.