വൈപ്പിൻ: ഞാറക്കൽ വലിയവട്ടം ബോട്ട്ക്ലബ് വലിയവട്ടം കായലിൽ നടത്തിയ ജലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിരാജു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.എ.സാബു ലാൽ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് ടീറ്റോ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗം അഗസ്റ്റിൻ മണ്ടോത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.പി. ലാലു, ആശ ടോണി, ഗോശ്രീ മനുഷ്യാവകാശസംരക്ഷണ സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി, കെ.ആർ. ഉണ്ണിക്കൃഷ്ണൻ , ടി.കെ. അബുജാക്ഷൻ, സജീവൻ കലിപ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
മത്സരത്തിൽ ടി.ബി.സി കൊച്ചി സൗത്തിന്റെ നമ്പൂരിച്ചൻവള്ളം ഒന്നാംസ്ഥാനവും ശ്രീമൂകാംബിക രാഗം ബോട്ട് ക്ലബിന്റെ വളന്തനാട് രണ്ടാംസ്ഥാനവും ശ്രീ. വിഷ്ണു മഞ്ഞനക്കാട് മൂന്നാംസ്ഥാനവും നേടി.