kajal-chakravarthi

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) പ്രിൻസിപ്പൽ സയന്റിസ്റ്റും മറൈൻ ബയോടെക്‌നോളജി വിഭാഗം മേധാവിയുമായ ഡോ. കാജൽ ചക്രവർത്തിയെ നാഷണൽ അക്കാഡമി ഒഫ് സയൻസസ് ഇന്ത്യ ഫെലോയായി തിരഞ്ഞെടുത്തു. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ സഹായകരമാകുന്ന കടൽ പായൽ ഉത്പന്നങ്ങൾ വികസിപ്പിച്ചതടക്കമുള്ള ഗവേഷണങ്ങൾക്കുള്ള അംഗീകാരമായാണ് ഈ നേട്ടം. കാർഷിക ഗവേഷണ രംഗത്ത് മികവ് തെളിയിച്ച ശാസ്ത്രജ്ഞർക്കുള്ള ഐ.സി.എ.ആറിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ നോർമൻ ബോർലോഗ് പുരസ്‌കാരം, ഡി.ബി.ടി പുരസ്‌കാരം, ഐ.സി.എ.ആർ റാഫി അഹമ്മദ് കിദ്വായ് പുരസ്‌കാരം, വാസ്‌വിക് പുസ്‌കാരം തുടങ്ങി നിരവധി ദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.