അങ്കമാലി: എറണാകുളം-അങ്കമാലി ബിഷപ്പ് ഹൗസിൽ നടക്കുന്ന ആഭാസ സമരങ്ങൾ ഒഴിവാക്കാൻ സഭ നേതൃത്വം ശക്തമായ നടപടികൾ എടുക്കണമെന്ന് അൽമായ ശബ്ദം നേതൃയോഗം ആവശ്യപ്പെട്ടു. കൺവീനർ ബിജു നെറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഷൈബി പാപ്പച്ചൻ, ജോണി പിടിയത്ത്, കെ.ബി.വർഗീസ്, ഡേവീസ് ചൂരമന, അനി പോൾ, എൻ.പി. ആന്റണി എന്നിവർ പ്രസംഗിച്ചു.