തൃപ്പൂണിത്തുറ: ഇരുമ്പനം പൊതുശ്മശാനത്തിൽ പ്ലാസ്‌റ്റിക് സംഭരണകേന്ദ്രം നിർമ്മിക്കാനുള്ള തൃപ്പൂണിത്തുറ നഗരസഭയുടെ നടപടികളും ജില്ലാ കളക്ടറുടെ ഉത്തരവും ഹൈക്കോടതി സ്റ്റേചെയ്തു. ഹർജിയിലെ എതിർകക്ഷികളായ നഗരസഭയടക്കം മറുപടി സത്യവാങ്മൂലം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. ഇരുമ്പനം എസ്.എൻ.ഡി.പി ശാഖായോഗം, എൻ.എസ്.എസ് കരയോഗം, കെ.പി.എം.എസ്, ശക്ത‌ി സ്വയംസഹായസംഘം, ജനകീയസമിതി എന്നിവർ നൽകിയ പരാതി പരിഗണിച്ചാണ് കോടതി ഉത്തരവ്.