nellikkattu-mana

കത്താട്ടുകുളം : നവരാത്രി ഉത്സവത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഓണംകുന്ന് ക്ഷേത്രത്തിൽ നെല്ല്യക്കാട്ട് മന സംഘത്തിന്റെ നേതൃത്വത്തിൽ ഭജന, തിരുവാതിരകളി എന്നിവയുൾപ്പെടുത്തി കലാസമർപ്പണ പരിപാടി നടന്നു. ശ്രീധരീയം എക്സിക്യുട്ടീവ് ഡയറക്ടർ ജയശ്രീ പി.നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എൻ.എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും ക്ഷേത്ര ഭരണസമിതി പ്രസിഡന്റുമായ ആർ. ശ്യാംദാസ് ആമുഖഭാഷണം നടത്തി.

സെക്രട്ടറി കെ.ആർ. സോമൻ കെ.ബി.സോമൻ, എൻ ശ്രീകുമാർ, പി.ആർ. അനിൽകുമാർ, സുനിൽകുമാർ, സുധാ വിജയൻ, ബിന്ദു രവി എന്നിവർ സംസാരിച്ചു.

ജയശ്രീ പി.നമ്പൂതിരി, സുശീല പരമേശ്വരൻ, ബിന്ദു നമ്പൂതിരി, ചന്ദ്രിക മുല്ലയ്ക്കൽ, രമണി നാരായണൻ,സുധ നാരായണൻ, ശ്രീദേവി കൃഷ്ണൻ, സാവിത്രി ത്രിവിക്രമൻ, എൻ.ചിത്ര, ശ്രുതി ശ്രീരാജ്, മഞ്ജു ശ്രീജിത്, പ്രിയ ശ്രീരാരാഗ് എന്നിവരുടെ നേതൃത്വത്തിലുള്ള നെല്ല്യക്കാട്ട് മന സംഘമാണ് കലാസമർപ്പണം നടത്തിയത്.