jci

മുവാറ്റുപുഴ : ജെ .സി.ഐ മൂവാറ്റുപുഴ ടൗൺ ചാപ്റ്ററിന്റെ രണ്ടാമത് ഗ്രാമ സ്വരാജ് അവാർഡ് മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസിന് ഡീൻ കുര്യാക്കോസ് എം.പി സമ്മാനിച്ചു.

25000 രൂപയും മെമന്റോയുമാണ് അവാർഡ്. ചടങ്ങിൽ ജെ. സി. ഐ മൂവാറ്റുപുഴ ടൗൺ ചാപ്ടർ പ്രസിഡന്റ്‌ എൽദോ ബാബു വട്ടക്കാവൻ അദ്ധ്യക്ഷത വഹിച്ചു. ടൗൺ ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായി മാത്യു പ്രസാദ് സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ സോൺ പ്രസിഡന്റ് മെജോ ജോൺസൺ മുഖ്യപ്രഭാഷണവും നടത്തി. ഭാരവാഹികളുടെ സത്യപ്രതിജ്ഞ സോൺ വൈസ് പ്രസിഡന്റ് അഖിൽ ബ്ലീക്കോ നിർവഹിച്ചു, അനുപോൾ, എൽദോ ജോൺ കാട്ടൂർ, സിബി പൗലോസ്, ജോബിൻ ജോർജ്, മാത്യു വർഗീസ്, ചെറിയാൻ വർഗീസ്, അദിത് ആന്റണി ജോളി, ഫിലിപ്പ് വർഗീസ് എന്നിവർ സംസാരിച്ചു.