 
കൂത്താട്ടുകുളം: ഈ വിദ്യാരംഭത്തിന് പിറവം, കൂത്താട്ടുകുളം പ്രദേശത്തെ ഓണക്കൂർ ദേവി ക്ഷേത്രത്തിലും കാക്കൂർ ആമ്പശേരി കാവിലും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നത് അദ്ധ്യാപകരായ അച്ഛനും മകനും. കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിലെ രാമൻ നമ്പൂതിരിപ്പാടും മകൻ ഹരീഷ് ആർ നമ്പൂതിരിപ്പാടുമാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്. ആമ്പശേരിക്കാവിലെ ഊരാണ്മ കാരണവരായ രാമൻ നമ്പൂതിരിപ്പാട് പാമ്പാക്കുട എം.ടി.എം ഹൈസ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകനാണ്.
മകൻ ഹരീഷ് ആർ നമ്പൂതിരിപ്പാട് എഴുത്തുകാരനും രാമമംഗലം ഹൈസ്കൂളിലെ അദ്ധ്യാപകനുമാണ്.