തൃപ്പൂണിത്തുറ: നഗരസഭ കൗൺസിൽ യോഗത്തിൽ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവിനെ വൈസ് ചെയർമാൻ ജാതീയമായി അധിക്ഷേപിച്ചതിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറാക്കാത്ത സാഹചര്യത്തിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റി കളക്ടർക്ക് പരാതി നൽകി.
ഇരുമ്പനം ശ്മശാനത്തെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രമാക്കുന്നതിൽ ജനങ്ങൾക്കുള്ള ആവലാതികൾക്ക് പരിഹാരം വേണമെന്ന ബി.ജെ.പിയുടെ വാദം സാധൂകരിക്കുന്നതാണ് എം.സി.എഫ് നിർമ്മാണ പ്രവർത്തനങ്ങൾ സ്റ്റേചെയ്ത ഹൈക്കോടതി വിധിയെന്ന് മണ്ഡലം പ്രസിഡന്റ് വി. അജിത്കുമാർ പറഞ്ഞു.
ശ്മശാനഭൂമിയെന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് തന്നെ മാലിന്യ കേന്ദ്രം വേണമെന്നത് സി.പി.എമ്മിൻ്റെ ധാർഷ്ട്യമാണ്. പോലീസ് കേസ് എടുക്കാതെ രാഷ്ട്രീയം കളിക്കുന്ന തിനെതിരെ ശക്തമായ ജനരോഷമുണ്ടാകുമെന്നും അജിത് പറഞ്ഞു.