ആലങ്ങാട്: രാഷ്ട്രീയ സ്വയംസേവക സംഘം കടുങ്ങല്ലൂർ ഖണ്ഡിന്റെ വിജയദശമി മഹോത്സവം 13ന് വൈകിട്ട് 5.15ന് കോട്ടപ്പുറം ഏകതാ നഗറിൽ നടക്കും. ചടങ്ങിൽ മുൻ നയതന്ത്രജ്ഞൻ മുരളീധരൻ നായർ അദ്ധ്യക്ഷനാകും. ദക്ഷിണ കേരള സഹപ്രാന്ത പ്രചാരക് കെ. പ്രശാന്ത് പ്രഭാഷണം നടത്തും. വിജയദശമി സ്വാഗതസംഘം രക്ഷാധികാരി അഡ്വ. എസ്. പ്രേംകുമാർ, കടുങ്ങല്ലൂർ ഖണ്ഡ് സംഘചാലക് ഗോപാലകൃഷ്ണൻ കുഞ്ഞി എന്നിവർ പങ്കെടുക്കും. കടുങ്ങല്ലൂർ കാരുകുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്ര പരിസരത്തുനിന്ന് വൈകിട്ട് 3. 45ന് പഥസഞ്ചലനം ആരംഭിക്കും.