മൂവാറ്റുപുഴ: ഹിന്ദി വാരാഘോഷ സമാപനത്തോടനുബന്ധിച്ച് നിർമല കോളേജ് ഹിന്ദി വിഭാഗത്തിൽ നിന്ന് യൂണിവേഴ്‌സിറ്റി തലത്തിൽ റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ ജസ്റ്റിൻ കെ. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ ഫാ. പോൾ കളത്തൂർ, മുഖ്യാതിഥിയായി. റിട്ട. അദ്ധ്യാപകൻ ഡോ. ജയിംസ് ജോർജ്, ഹിന്ദി വിഭാഗം മേധാവി ജൂലിയ ഇമ്മാനുവൽ, അദ്ധ്യാപകരായ അഞ്ജലി ജോസഫ്, ജീനാമേരി ജോസ് എന്നിവർ പങ്കെടുത്തു.