
അങ്കമാലി:ദേശീയപാതയിൽ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അശാസ്ത്രീയമായി നടത്തിയ അറ്റകുറ്റപ്പണികൾ അപകടങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് നടപടിയെടുക്കണമെന്ന് ബെന്നി ബഹനാൻ എം.പി ദേശീയപാത അധികതർക്ക് നിർദ്ദേശം നൽകി. നിർമ്മാണത്തിലെ അപാകത മൂലം നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. നാളെ മുതൽ റോഡിന്റ് അപാകതകൾ പരിഹരിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ദേശീയപാത പ്രോജക്റ്റ് ഡയറക്ടർ എം.പിക്ക് ഉറപ്പ് നൽകി.