തൃപ്പൂണിത്തുറ: തട്ടപ്പിള്ളിക്കാട്ട് പുഴയ്ക്ക് കുറുകെയുള്ള പഴയ ഇരുമ്പുപാലത്തിന് പകരം നിർമ്മിക്കുന്ന പാലത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി. പൂണിത്തുറ, നടമ വില്ലേജുകളിലായി 60 സെന്റ് സ്‌ഥലമാണ് ഏറ്റെടുക്കുന്നത്. സാമൂഹിക പ്രത്യാഘാത പഠനറിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള പബ്ലിക് ഹിയറിംഗ് 11ന് രാവിലെ 11.30ന് ഗാന്ധിസ്ക്വയർ ക്ലാസിക് ഫോർട്ട് ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടക്കും. പട്ടികയിലുള്ള ഭൂമിയിൽ അവകാശമുള്ള എല്ലാ പദ്ധതി ബാധിതരും പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.