
പറവൂർ: താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്കായി പ്രത്യേക റേഷൻ കാർഡ് മാസ്റ്ററിംഗ് നടത്തി. മുൻഗണന, അന്ധ്യോദയ വിഭാഗത്തിൽപ്പെട്ടവർക്ക് മസ്റ്ററിംഗ് നടത്തേണ്ട സമയപരിധി ഇന്നലെ കഴിഞ്ഞു. ഇതിന് മുന്നോടിയായാണ് കിടപ്പുരോഗികൾക്ക് മാസ്റ്ററിംഗ് നടത്താൻ താലൂക്ക് സപ്ളൈ ഓഫീസിലെ ഉദ്യേഗസ്ഥരും റേഷൻകട ഉടമകളും താലൂക്ക് ആശുപത്രിയിലെത്തിയത്. നിരവധി കിട്ടുപ്പുരോഗികളുടെ മസ്റ്ററിംഗ് ആശുപത്രിയിൽ വച്ച് നടത്തി. താലൂക്ക് അസി. സപ്ളൈ ഓഫീസർ ലൂസി ജിഷി, റേഷനിംഗ് ഇൻസ്പെക്ടർ സി.എ. സൗദ, ജീവനക്കാരായ ചെറിയാൻ ഐപ്പ്, റേഷൻകട ഉടമകളായ പി.സി. അനിൽ, സി.ബി. ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മസ്റ്ററിംഗ്.