p

കൊച്ചി: നക്ഷത്ര ഹോട്ടലിൽ ഗുണ്ടാത്തലവൻ ഓംപ്രകാശ് ഒരുക്കിയ ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളടക്കം ഇരുപതുപേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഇന്ന് നോട്ടീസ് നൽകിയേക്കും. കുണ്ടന്നൂരിലെ ഹോട്ടലിൽ ഫോറൻസിക് പരിശോധനയുൾപ്പെടെ പൂർത്തിയാക്കി. ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരാണ് അന്വേഷണം നേരിടുന്ന പ്രമുഖർ. ഇതിനുശേഷം ഓംപ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും. പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് പ്രയാഗ ഇന്നലെ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. അതിന് മുമ്പ് 'ഹ... ഹ... ഹ..." എന്ന പരിഹാസംനിറഞ്ഞ ഇൻസ്റ്റാഗ്രാം സ്റ്റോറി താരം പോസ്റ്റ് ചെയ്തിരുന്നു.

രാവിലെ 11ഓടെയാണ് ഫോറൻസിക് സംഘം കുണ്ടന്നൂരിലെ ഹോട്ടൽമുറി പരിശോധിച്ചത്. മൂന്ന് മുറികളാണ് ബോബി ചലപതിയെന്നയാൾ ഓംപ്രകാശിനായി എടുത്ത് നൽകിയത്. മുറിയിൽ ഒരു മണിക്കൂറിലധികം നീണ്ട പരിശോധയിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. സീൽ ചെയ്തിരുന്ന മുറികൾ വിട്ടുനൽകി. ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിൽ കൊക്കെയ്ൻ സൂക്ഷിക്കുന്ന സിപ്പ് ലോക്ക് കവറുകളും മുന്തിയ മദ്യത്തിന്റെ കുപ്പികളും ലഭിച്ചതിനെ തുടർന്നാണ് ഓംപ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും അറസ്റ്റ് ചെയ്തത്.

ലഹരിപ്പാർട്ടി നടന്നെന്ന് വ്യക്തമായതോടെ നടത്തിയ അന്വേഷണത്തിലാണ് ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ എത്തിയെന്ന തെളിവുകൾ പൊലീസിന് ലഭിച്ചത്. സംഭവത്തിൽ ഇവരുടെയെല്ലാം മൊഴികൾ ഉടൻ രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയതായി സിറ്റി പൊലിസ് കമ്മിഷണർ പുട്ട വിമലാദിത്യ കേരളകൗമുദിയോട് പറഞ്ഞു. ഇതിനകം നിരവധി വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് നിരത്തിയാകും ചോദ്യം ചെയ്യൽ. ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഓംപ്രാശിനെ പരിചയമില്ലെന്നാണ് അറിയുന്നത്. എളമക്കര സ്വദേശി ബിനു ജോസഫാണ് ഇരുവരെയും ആഡംബര ഹോട്ടലിൽ എത്തിച്ചത്. ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.

വി​ല്ല​ൻ​വേ​ഷം​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത്
പ​ത്തു​ല​ക്ഷം​ത​ട്ടി​യ​ ​നി​ർ​മ്മാ​താ​വ് ​അ​റ​സ്റ്റി​ൽ

തി​രു​വ​ല്ല​:​ ​സി​നി​മ​യി​ൽ​ ​വി​ല്ല​ൻ​വേ​ഷം​ ​വാ​ഗ്ദാ​നം​ചെ​യ്ത് ​പ​ത്തു​ല​ക്ഷം​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ത്തെ​ന്ന​ ​അ​ദ്ധ്യാ​പ​ക​നാ​യ​ ​ന​ട​ന്റെ​ ​പ​രാ​തി​യി​ൽ​ ​നി​ർ​മ്മാ​താ​വ് ​അ​റ​സ്റ്റി​ലാ​യി.​ ​തി​റ​യാ​ട്ടം​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​നി​ർ​മ്മാ​താ​വാ​യ​ ​ആ​ല​പ്പു​ഴ​ ​തു​റ​വൂ​ർ​ ​വ​ള​മം​ഗ​ലം​ ​നോ​ർ​ത്ത് ​വ​ടി​ത്ത​റ​ ​വീ​ട്ടി​ൽ​ ​ജി​ജോ​ ​ഗോ​പി​ ​(54​)​യാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​സി​നി​മ​യി​ലെ​ ​പ്ര​ധാ​ന​ ​ന​ട​നും​ ​ഇ​യാ​ളാ​ണ്.​ ​തി​രു​വ​ല്ല​യി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ഉ​പ്പു​ത​റ​ ​സ്വ​ദേ​ശി​യും​ ​അ​ദ്ധ്യാ​പ​ക​നു​മാ​യ​ ​ടോ​ജോ​ ​ഉ​പ്പു​ത​റ​യു​ടെ​ ​പ​രാ​തി​യി​ലാ​ണ് ​അ​റ​സ്റ്റ്.​ ​സി​നി​മ​യി​ൽ​ ​ചെ​റി​യ​ ​വേ​ഷം​ചെ​യ്യാ​ൻ​ ​ക​ണ്ണൂ​ർ​ ​പി​ണ​റാ​യി​യി​ലെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​എ​ത്തി​യ​ ​ടോ​ജോ​യോ​ട് ​നാ​യ​ക​തു​ല്യ​മാ​യ​ ​വി​ല്ല​ൻ​വേ​ഷം​ ​ന​ൽ​കാ​മെ​ന്ന് ​ജി​ജോ​ ​പ​റ​ഞ്ഞു.​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്നും​ ​സി​നി​മ​ ​റി​ലീ​സാ​യ​ശേ​ഷം​ ​മ​ട​ക്കി​ന​ൽ​കാ​മെ​ന്നും​ ​പ​റ​ഞ്ഞ് ​പ​ല​പ്പോ​ഴാ​യി​ 10​ല​ക്ഷം​ ​രൂ​പ​ ​വാ​ങ്ങി​യെ​ന്നാ​ണ് ​പ​രാ​തി.​ ​തു​ട​ർ​ന്ന് ​വി​ല്ല​നാ​യി​ ​ടോ​ജോ​ ​അ​ഭി​ന​യി​ച്ചു.​ ​എ​ന്നാ​ൽ​ ​സി​നി​മ​ ​റി​ലീ​സ് ​ചെ​യ്ത​പ്പോ​ൾ​ ​അ​പ്ര​ധാ​ന​മാ​യ​ ​ഏ​താ​നും​ ​ഷോ​ട്ടു​ക​ളി​ൽ​ ​മാ​ത്ര​മേ​ ​ത​ന്റെ​ ​ക​ഥാ​പാ​ത്രം​ ​ഉ​ള്ളാ​യി​രു​ന്നെ​ന്ന് ​ടോ​ജോ​ ​പ​റ​ഞ്ഞു.​ ​സം​വി​ധാ​യ​ക​നാ​യ​ ​സ​ജീ​വ് ​കി​ളി​കു​ലം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​‌​ർ​ ​മു​ഖാ​ന്തി​രം​ ​പ​ണം​ ​തി​രി​കെ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​ല​ഭി​ക്കാ​തെ​ ​വ​ന്ന​തോ​ടെ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നാ​ൽ​ ​തി​രു​വ​ല്ല​ ​ഒ​ന്നാം​ക്ലാ​സ് ​ജു​ഡി​ഷ്യ​ൽ​ ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​ചേ​ർ​ത്ത​ല​യി​ലെ​ ​വാ​ട​ക​വീ​ട്ടി​ൽ​ ​ഒ​ളി​വി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​ജി​ജോ​യെ​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ​അ​റ​സ്റ്റു​ചെ​യ്ത​ത്.​ ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ട​യ​ച്ചു.