കൊച്ചി: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് ആൽഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്സ് അസോസിയേഷൻ ഒഫ് പാലിയേറ്റീവ് കെയറിന്റേയും (എസ്.എ.പി.സി) ആഭിമുഖ്യത്തിൽ കൊച്ചിയിൽ വിദ്യാർത്ഥികളുടെ വാക്കത്തൺ നടത്തി.
മറൈൻഡ്രൈവിൽ നിന്നാരംഭിച്ച വാക്കത്തൺ ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. സുദർശൻ ഫ്ളാഗ് ഓഫ് ചെയ്തു. എറണാകുളം അസിസ്റ്റന്റ് കളക്ടർ അൻജീത് സിംഗ് മുഖ്യപ്രഭാഷണം നടത്തി. ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂറുദീൻ അദ്ധ്യക്ഷനായി. കൗൺസിലർ മനു ജേക്കബ്, എൽദോസ് തങ്കച്ചൻ, വിജിൻ വിൽസൺ എന്നിവർ സംസാരിച്ചു. രാജേന്ദ്രമൈതാനിയിൽ സമാപിച്ചു. സുരേഷ് ശ്രീധരൻ, പ്രൊഫ. രവി ദിവാകരൻ എന്നിവർ സംസാരിച്ചു.