devika
ദേവിക ദീപക്ക്

കൊച്ചി: കണ്ടൽച്ചെടികളുടെ സംരക്ഷകയായിരുന്ന മറിയാമ്മ കുര്യന്റെ പേരിൽ വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി ഏർപ്പെടുത്തിയ കണ്ടലമ്മച്ചി പുരസ്കാരത്തിന് മലാപ്പറമ്പ് ലിറ്റിൽ കിംഗ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിനി ദേവിക ദീപ അർഹയായി. പൊതുസ്ഥലങ്ങളിൽ 700 വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്ന ദേവിക ഈ വർഷം 1000 വൃക്ഷത്തൈ എന്ന ലക്ഷ്യത്തിൽ പ്രവർത്തിച്ചുവരികയാണ്. കണ്ടലമ്മച്ചിയുടെ 15-ാം ചരമവാർഷിക ദിനമായ 18ന് കോഴിക്കോട് മലാപ്പറമ്പ് ലിറ്റിൽ കിംഗ്സ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കുമെന്ന് വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് വേങ്ങേരി ദേവകി നിലയത്തിൽ ദീപക്, സിൻസി ദമ്പതികളുടെ മകളാണ് ദേവിക.