ആലുവ: വൈദ്യുതി ബന്ധം തകരാറിലായതിനെ തുടർന്ന് ജലശുദ്ധീകരണശാലയിൽ നിന്ന് പശ്ചിമകൊച്ചിയിലേക്കുള്ള ജലവിതരണം തടസപ്പെട്ടു. വാട്ടർ അതോറിട്ടി ക്വാർട്ടേഴ്സിനും ആലുവ പൊലീസ് സ്റ്റേഷനുമിടയിലാണ്‌ വൈദ്യുതി തകരാറിലായത്. തകരാർ പരിഹരിച്ചതിനു ശേഷമേ പമ്പിംഗ് പുനരാരംഭിക്കാൻ കഴിയൂ. കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളും കുടിവെള്ളം തടസപ്പെടുമെന്ന് അസി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.