മൂവാറ്റുപുഴ: പായിപ്ര കുരിശുപടിക്ക് സമീപം സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ അസാം സ്വദേശി ഷുക്കൂർ അലിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ പ്രദേശവാസികളാണ് ഷുക്കൂർ അലിയെ റബർ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. മൂവാറ്റുപുഴ പൊലീസ് മേൽ നടപടി സ്വീകരിച്ച് മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മണ്ണാർക്കാട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഇവിടെ എത്തിയതെന്തിനെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം ഇതിനടുത്ത മുടവൂർ തവളക്കവലയിൽ അസാംസ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. അടുത്തടുത്ത ദിവസങ്ങളിലുണ്ടായ അസ്വാ ഭാവിക മരണങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.