ആലുവ: കുഞ്ചാട്ടുകര റെസിഡൻസ് വെൽഫെയർ അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടത്തല സി.ഐ കെ. സിനോദ് മുഖ്യാതിഥിയായി. അസോസിയേഷൻ പ്രസിഡന്റ് പി.എൻ. ദേവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റൈജ അമീർ, എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ഷംസുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമയ്യ സത്താർ, ഹസീന ഹംസ, അബ്ദുൾ കരീം, സെക്രട്ടറി എ.ജി. അനിൽകുമാർ, കെ.ബി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.