മൂവാറ്റുപുഴ: സെൻട്രൽ കേരള സഹോദയ സി.ബി.എസ്.ഇ. കലോത്സവം സർഗധ്വനിക്ക് തിരശീല വീഴാൻ ഒരു ദിനം മാത്രം അവശേഷിക്കെ ആതിഥേയരായ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ 649 പോയിന്റുമായി കുതിപ്പ് തുടരുന്നു. വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ 544 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
തിങ്കളാഴ്ച ആരംഭിച്ച കലയുടെ കേളികൊട്ടിൽ കൗമാര കലാ പ്രതിഭകളുടെ മിന്നും പ്രകടനത്തിനാണ് എങ്ങും സാക്ഷ്യം വഹിച്ചത്. 14 വേദികളിലായി ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ സി.ബി.എസ്.ഇ. സ്കൂളുകളിൽ നിന്നുളള നാലായിരത്തോളം പ്രതിഭകൾ മാറ്റുരച്ചു. എല്ലാ ദിവസവും ജനപ്രിയ ഇനങ്ങൾ ഉൾപ്പെടുത്തി എന്ന പ്രത്യേകതയും ഉണ്ട്.
മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പോൾ ചൂരത്തൊട്ടി, സംഘാടക സമിതി കോഓർഡിനേറ്റർമാരായ എം.എസ്. ബിജു, ജെയ്ബി കുരുവിത്തടം, ജിൻസി ജോർജ്, പി.ടി.എ. പ്രസിഡന്റ് അഡ്വ. സി.വി. ജോണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സമാപന സമ്മേളനം ഇന്ന്
ഇന്ന് വൈകിട്ട് 4.45 ന് പ്രധാന വേദിയിൽ നടക്കുന്ന സമാപന സമ്മേളനം കോതമംഗലം രൂപത വികാരി ജനറൽ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ
ഉദ്ഘാടനം ചെയ്യും. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അദ്ധ്യക്ഷത വഹിക്കും. സഹോദയ സെക്രട്ടറി ജൈന പോൾ, സർഗധ്വനി ജനറൽ കൺവീനർ ഫാ. പോൾ ചൂരത്തൊട്ടി, നിർമല പബ്ലിക് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിജിയ എഫ്.സി.സി., ആവോലി ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് പൊന്നുംപുരയിടം, പി.ടി.എ. പ്രസിഡന്റ് അഡ്വ. സി.വി. ജോണി തുടങ്ങിയവർ പ്രസംഗിക്കും. മിമിക്രി കലാകാരൻ ജോബി പാല വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും.
പോയിന്റ് നില
മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ 649
വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ 544
തൊടുപുഴ വിമല പബ്ലിക് സ്കൂൾ 399
വാളകം ബ്രൈറ്റ് പബ്ലിക് സ്കൂൾ 393
തൊടുപുഴ ഡി പോൾ സ്കൂൾ 371
തൊടുപുഴ ജയ് റാണി പബ്ലിക് സ്കൂൾ 370
അങ്കമാലി എടക്കുന്ന് നൈപുണ്യ പബ്ലിക് സ്കൂൾ 367
മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ 350
കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ 349
തൊടുപുഴ മുട്ടം ശാന്താൾ ജ്യോതി പബ്ലിക് സ്കൂൾ 322