nelson
നെൽസൻ

* അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി

വരാപ്പുഴ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടുവള്ളി ചുള്ളിക്കാട് ആന്റണി - ഷീല ദമ്പതികളുടെ മകൻ നെൽസൻ (28) മരിച്ചു. എം.സി റോഡിൽ കുമാരനല്ലൂർ റെയിൽവേ മേൽപാലത്തിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു അപകടം.

സുഹൃത്ത് ഇടപ്പള്ളി സ്വദേശി രോഹിത്തിനൊപ്പം യാത്രചെയ്യുമ്പോൾ ബൈക്ക് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രോഹിത്ത് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ നെൽസൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ചാൾസ്, നീതു.