കൊച്ചി: കൗൺസിൽ ഒഫ് ആർക്കിടെക്ചർ (സി.ഒ.എ) ദക്ഷിണ മേഖല ആർക്കിടെക്ചർ തീസീസ് എക്‌സിബിഷന് വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷൻസിൽ (ആസാദി)ൽ തുടക്കമായി. കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.
ആസാദി ചെയർമാൻ ആർക്കിടെക്റ്റ് പ്രൊഫ.ബി.ആർ. അജിത് അദ്ധ്യക്ഷനായി. ആസാദി സി.ഇ.ഒ അമ്മു അജിത്, പ്രിൻസിപ്പൽ ഡോ. ബാബു രാജേശ്വരൻ, ആർക്കിടെക്റ്റ് കേശവ് ഗംഗാധർ, എച്ച്.ഒ.ഡി ശ്രീപാർവതി ഉണ്ണി, ഫാക്കൽറ്റി സുസ്മിത പൈ തുടങ്ങിയവർ സംസാരിച്ചു. ദക്ഷിണേന്ത്യയിലെ നൂറിലധികം കോളേജുകൾ എക്‌സിബിഷനിൽ പങ്കെടുക്കുന്നുണ്ട്.
വിവിധ വിഭാഗങ്ങളിൽ ജേതാക്കളാകുന്നവർക്ക് നാളെ വൈകുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.