പറവൂർ: കരുമാലൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇരുപതാം വാർഡ് പ്രവർത്തക യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും പറവൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ടി.എ. മുജീബ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ടി.എ. നവാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ആർ. നന്ദകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എ. സക്കീർ, എ.ബി. അബ്ദുൽ ഖാദർ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ വി.പി. അനിൽകുമാർ, വി.എ. അബ്ദുൽ കലാം, കെ.എ. അനസ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിജി സൈമൺ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിന്ദു ഗോപി, ലിസി മാളിയേക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിതിൻ ഗോപി എന്നിവർ സംസാരിച്ചു.