ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ എട്ടാംദിനമായ ഇന്ന് രാവിലെ 8.30ന് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെയും സംഘത്തിന്റെയും മേളം. രാവിലെ 7മുതൽ വൈകിട്ട് മൂന്നുവരെ നവരാത്രി നൃത്തോത്സവം,​ നാലുവരെ സംഗീതക്കച്ചേരി. വൈകിട്ട് നാലിന് സരസ്വതി മണ്ഡപത്തിൽ പൂജവയ്പ്. വൈകിട്ട് 6.30ന് സിനിമാതാരം നവ്യാനായർ ആൻഡ് ടീം മാതംഗി അവതരിപ്പിക്കുന്ന ഭരതനാട്യം. രണ്ട് സ്റ്റേജുകളിലുമായി നൃത്തം, ഭജന, തിരുവാതിരകളി, ഭക്തിഗാനസുധ, ഭക്തിഗാനമേള, നൃത്തം, നൃത്തസന്ധ്യ, ഭക്തിഗാനമേള, ഭരതനാട്യം, നൃത്താർച്ചന. നവരാത്രിപൂജയും പ്രസാദഊട്ടും.