കൊച്ചി: തൃപ്പൂണിത്തുറ ജി.എൻ സ്വാമി ട്രസ്റ്റ് സംഘടിപ്പിക്കുന്ന മൃദംഗവിദ്വാൻ ജി. നാരായണസ്വാമി അനുസ്മരണചടങ്ങും ട്രസ്റ്റ് സിൽവർജൂബിലി ആഘോഷവും 20, 21 തീയതികളിൽ നടക്കും. 20ന് തൃപ്പൂണിത്തുറ കളിക്കോട്ടപാലസിൽ അക്കീരമൺ കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്യും. പാറശാല രവി അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് സെക്രട്ടറി എൻ.രാധാകൃഷ്ണൻ, നെടുമങ്ങാട് ശിവാനന്ദൻ, കെ.പി.രാജമോഹനവർമ്മ എന്നിവർ സംസാരിക്കും. 5.30ന് തിരുവിഴ ജയശങ്കർ, കുമാര കേരളവർമ്മ, ഡോ.കെ. ഓമനക്കുട്ടി, തിരുവിഴ ശിവാനന്ദൻ, തിരുവനന്തപുരം വി. സുരേന്ദ്രൻ, മാധവൻ നമ്പൂതിരി, ചേർത്തല കെ. രാമചന്ദ്രൻ, വൈക്കം വേണുഗോപാൽ, ആർ. രാമചന്ദ്രപ്രഭു എന്നിവരെ ആദരിക്കും. 7ന് മാധവൻ നമ്പൂതിരിയുടെ കച്ചേരി.
21ന് 5.30ന് എൻ.എം ഫുഡ് വേൾഡ് ഹാളിൽ ഡോ. രവീന്ദ്രൻ, ഇ.പി. ശ്രീകുമാർ, ജി .മധുസൂദനൻ എന്നിവരെ ആദരിക്കും. കെ. ബാബു എം.എൽ.എ ജി. നാരായണസ്വാമി അനുസ്മരണം ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷത വഹിക്കും. നോവലിസ്റ്റ് ഇ.പി. ശ്രീകുമാർ അനുസ്മരണപ്രഭാഷണം നടത്തും. ട്രസ്റ്റ് സെക്രട്ടറി എൻ. രാധാകൃഷ്ണൻ, ശ്രീവത്സൻ ജി. മേനോൻ, ഡോ. ടി.മഞ്ജു എന്നിവർ സംസാരിക്കും. 6.30ന് ബംഗളൂരു ബ്രദേഴ്സ് ഹരികുമാറിന്റെയും അശോകിന്റെയും സംഗീതക്കച്ചേരി.