കൊച്ചി: മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 114-ാമത് ജന്മദിനം എറണാകുളം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ മകൾ ലളിത ചങ്ങമ്പുഴയുടെ പുതുക്കലവട്ടത്തെ വസതിയിൽ നടത്തി. പ്രസാദവിതരണം നടത്തിയും ചങ്ങമ്പുഴയുടെ കവിതകൾ ആലപിച്ചും കുടുംബവിശേഷങ്ങൾ പങ്കുവച്ചുമായിരുന്നു ചടങ്ങ്. വേദി പ്രസിഡന്റ് ഏലൂർ ഗോപിനാഥ്, കെ.കെ. വാമലോചനൻ, പി. ജി. മനോജ്കുമാർ, കെ.ജി. രാധാകൃഷ്ണൻ, കവി വേണു നാഗലശേരി, ശ്രീകുമാർ നേരിയംകോട്, ശിവദാസ് കോട്ടയിൽ, രാധാകൃഷ്ണൻ പാറപ്പുറം എന്നിവർ പങ്കെടുത്തു.