അങ്കമാലി: അങ്കമാലി ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ എഴുത്തുകാരുടെ സംഗമം 12ന് ഉച്ചകഴിഞ്ഞ് 3ന് അങ്കമാലി ആദം സ്‌ക്വയറിൽ നടക്കും. പ്രശസ്ത നാടകകൃത്ത് മോഹൻ ചെറായി ഉദ്ഘാടനം ചെയ്യും. റൈറ്റേഴ്‌സ് ഫോറം ഡയറക്ടർ ടോം ജോസ് അദ്ധ്യക്ഷനാകും. ഗാഡിയൻ ദർശനങ്ങൾ മലയാള കവിതകളിൽ എന്ന വിഷയത്തെക്കുറിച്ച് കോഴിക്കോട് സർവകലാശാല ബി. എഡ്. കോളേജ് പ്രിൻസിപ്പൽ ഡോ. സരേഷ് മൂക്കന്നൂരും. ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രശസ്തി എന്ന വിഷയത്തെക്കുറിച്ച് റൈറ്റേഴ്‌സ് ഫോറം കൺവീനർ ടി. എം. വർഗീസും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ച് രചിച്ച കവിതകളും കഥകളും അംഗങ്ങൾ അവതരിപ്പിക്കും.