അങ്കമാലി: ചമ്പന്നൂർ ശ്രീ വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വിജയദശമി മഹോത്സവം ഒക്ടോബർ 11,12,13 തിയതികളിൽ നടക്കും. ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 5ന് നടതുറപ്പ്. 5.30ന് കുന്നപ്പിള്ളി മനയിൽ ചന്ദ്രൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമം നടക്കും. ഒക്ടോബർ 12 ശനിയാഴ്ച രാവിലെ വിശേഷാൽ പൂജ,​ വൈകീട്ട് പൂജ വെയ്പ് തുടർന്ന് സി.കെ. സുനിൽകുമാറിന്റെ മുഖ്യ കാർമ്മികത്വത്തിൽ സർവൈശ്വര്യ പൂജ, ദീപാരാധന. ഒക്ടോബർ 13 രാവിലെ പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും.