y
തൃപ്പൂണിത്തുറ ഉപജില്ലാ ശാസ്ത്രമേള ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഉപജില്ലാ ശാസ്ത്രമേള മരട് മൂത്തേടം സെന്റ് മേരീസ് യു.പി സ്കൂളിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഷൈജു തോപ്പിൽ അദ്ധ്യക്ഷനായി. എ.ഇ.ഒ കെ.ജെ. രശ്മി, നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, രശ്മി സനിൽ, ബിനോയ് ജോസഫ്, റിയാസ് കെ. മുഹമ്മദ്, ബേബി പോൾ, ശോഭാ ചന്ദ്രൻ, റിനി തോമസ്, ഹെഡ്മിസ്ട്രസ് ഡൽസി ജോർജ്, സിബി, ജയിനി പീറ്റർ, സി.ആർ. ഷാനവാസ്, ആന്റണി, വി.കെ. പ്രസന്ന, സുധീഷ് എന്നിവർ സംസാരിച്ചു.