വൈപ്പിൻ: ദുർഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷങ്ങളുടെ തുടക്കമായി ഇന്ന് ക്ഷേത്രങ്ങളിൽ പൂജവയ്പ്പ് നടക്കും. പ്രധാനമായും വിദ്യാർത്ഥികളുടെ പഠനോപകരണങ്ങളാകും പൂജവയ്ക്കുന്നത്. ചെറായി ഗൗരീശ്വരക്ഷേത്രത്തിൽ മേൽശാന്തി എം.ജി. രാമചന്ദ്രൻ കാർമികത്വം വഹിക്കും. 11ന് വൈകിട്ട് 5 മുതൽ ക്ഷേത്രനടയിൽ വയലിൻ, സംഗീത വിദ്യാർത്ഥികളുടെ അരങ്ങേറ്റം. 13 ന് രാവിലെ വിദ്യാരംഭം, വൈകിട്ട് 3ന് വി.വി സഭ നൃത്ത സംഗീത അക്കാഡമി വാർഷികം ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് കെ.കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ അഡ്വ. നിഥിൻകുമാർ അദ്ധ്യക്ഷനാകും. മുതൽപിടി റെജി ഓടാശേരി, ദേവസ്വം മാനേജർ ഇ.കെ. രാജൻ, മാനേജർമാരായ ഒ.എസ്. അഭിലാഷ്, കെ.പി. അജയൻ, കെ.എസ്. ആണ്ടവൻ, പ്രദീപ് പൂത്തേരി, പി.ടി.എ സെക്രട്ടറി ശ്രീജാദാസ്, ട്രഷറർ ലിബിൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് വയലിൻ, ഗിത്താർ, നൃത്ത അരങ്ങേറ്റം.
എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ മേൽശാന്തി എ.ആർ. പ്രകാശന്റെ കാർമ്മികത്വത്തിൽ 10ന് പൂജവെയ്പ്പ്, 12ന് മഹാനവമി, 13ന് രാവിലെ 7.30ന് സമൂഹാർച്ചന, വിദ്യാമന്ത്രാർച്ചന എന്നിവയ്ക്ക് ശേഷം അന്നദാനം.
ചെറായി നെടിയാറ സുബ്രഹ്മണ്യക്ഷേത്രത്തിൽ മേൽശാന്തി പി.എം. സുനിയുടെ കാർമ്മികത്വത്തിൽ 10ന് പൂജവെയ്പ്പ്, 13ന് രാവിലെ ദുർഗാപൂജ, വിദ്യാമന്ത്രാർച്ചന, വിദ്യാരംഭം.