photo
മിനേഷും കുട്ടികളും സമരപ്പന്തലിൽ

വൈപ്പിൻ: വസ്തു വാങ്ങുന്നതിനായി കെ.എസ്.എഫ്.ഇ യിൽ നിന്ന് വായ്പ എടുത്ത നാലര ലക്ഷം രൂപ 45 ദിവസത്തിനകം തിരിച്ചു തരാമെന്ന് പറഞ്ഞ് വാങ്ങി ഒരു വർഷം കഴിഞ്ഞിട്ടും മടക്കിനൽകാതെ വഞ്ചിച്ചതിൽ രോഗിയായ യുവാവ് ഭാര്യയും കുട്ടികളോടൊപ്പം സമരം തുടങ്ങി. പറവൂർ തോന്ന്യകാവ് സ്വദേശി മിനേഷ് (42) ആണ് കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിൽ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്ക് സമീപം സമരം തുടങ്ങിയത്. ഈ പ്രദേശത്തിന് സമീപം താമസിക്കുന്ന ഒരു കോൺട്രാക്ടർ ആണ് നാലരലക്ഷം തിരിച്ചു തരാതെ തന്നെ കബളിപ്പിച്ചതെന്ന് മിനേഷ് പറയുന്നു. ഏറെക്കാലമായി രോഗിയായ താൻ ചികിത്സയിലാണെന്നും ഡിസ്‌ക് ബൾജിംഗ് രോഗത്തിന് ഓപ്പറേഷൻ നിശ്ചയിച്ചിട്ട് പണമില്ലാത്തതിനാൽ നീട്ടിക്കൊണ്ടു പോകുകയാണ്. തുക ലഭിക്കുന്നത് വരെ താനും കുടുംബവും കൂടെ നില്ക്കുന്നവരും സമരപന്തലിൽ ഉണ്ടാകുമെന്നും മിനേഷ് വ്യക്തമാക്കി.