y
ഉദയംപേരൂർ പഞ്ചായത്ത് സംഘടിപ്പിച്ച സംരംഭകത്വ ശില്പശാല പഞ്ചായത്ത് പ്രസിഡന്റ്‌ സജിത മുരളി ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി ഉദയംപേരൂർ പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംരംഭകത്വ ശില്പശാല പഞ്ചായത്ത് പ്രസിഡന്റ്‌ സജിത മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എസ്.എ. ഗോപി അദ്ധ്യക്ഷനായി. സ്ഥിരംസമിതി അംഗങ്ങളായ സുധ നാരായണൻ, ടി.കെ. ജയചന്ദ്രൻ, വാർഡ് അംഗം മിനി സാബു എന്നിവർ സംസാരിച്ചു. മുളന്തുരുത്തി ബ്ലോക്ക്‌ വ്യവസായ ഓഫീസർ കെ.കെ. രാജേഷ്, ലോറൻസ് മാത്യു എന്നിവർ ക്ലാസ് നയിച്ചു.