കോലഞ്ചേരി: സ്റ്റുഡന്റ്സ് നഴ്സിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യ സെൻട്രൽ സോൺ ബി സംഘടിപ്പിച്ച കലാ കായിക മത്സരങ്ങളിൽ കോലഞ്ചേരി എം.ഒ.എസ്.സി നഴ്സിംഗ് കോളേജ് ചാമ്പ്യന്മാരായി. അക്ഷയ് വേണുവിനെ കലാ പ്രതിഭയായി തിരഞ്ഞെടുത്തു. കായിക പ്രതിഭാ പുരസ്കാരം അലക്സ് ജോസും നേടി. ജില്ലയിലെ 20 നഴ്സിംഗ് കോളേജുകളിൽ നിന്ന് 400 ലേറെ പേർ പങ്കെടുത്തു.