മരട്: കുണ്ടന്നൂർ എൻ.എക്സ്. ജോസഫ് റോഡ് സഞ്ചാര യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് മരടിൽ ബി.ജെ.പി പ്രവർത്തകർ കരിദിനമാചരിച്ചു. മണ്ഡലം വൈസ്. പ്രസിഡന്റ് എം.കെ. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ. സേതുലാൽ അധ്യക്ഷനായി. കെ.കെ. മേഘനാഥൻ, പി.എൻ. ഉദയൻ, ടി.ബി. ശിവപ്രസാദ്, രാമചന്ദ്രൻ, ബിജു, മനോജ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.