ആലുവ: ഭൂഗർഭ വൈദ്യുതി കേബിളിലെ തകരാറിനെ തുടർന്ന് നിലച്ച, പശ്ചിമ കൊച്ചിയിലേക്കുള്ള കുടിവെള്ള വിതരണം പുനരാരംഭിച്ചു. ഭൂഗർഭ വൈദ്യുതികേബിളിൽ തകരാറുണ്ടായതിനെ തുടർന്ന് ചൊവ്വാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് ആലുവ ജലശുദ്ധീകരണ ശാലയിൽ നിന്നുള്ള പമ്പിംഗ് നിലച്ചത്. ഇതോടെ കൊച്ചി കോർപ്പറേഷൻ പരിധിയിലും ആലുവ, എലൂർ, കളമശേരി, തൃക്കാക്കര നഗരസഭകളിലും കുടിവെള്ളം മുടങ്ങിയിരുന്നു.
ആലുവ ടൗൺ സെക്ഷൻ എ.ഇയുടെ നേതൃത്വത്തിൽ കെ.എസ്.ഇ ബി ജീവനക്കാരുടെ അടിയന്തര ഇടപെടലാണ് കുടിവെള്ള ക്ഷാമത്തിൽ നിന്ന് കൊച്ചിയെ രക്ഷിച്ചത്.
കെ.എസ്.ഇ.ബി പ്രത്യേക ടെക്നിക്കൽ യൂണിറ്റെത്തിയാണ് 300 സ്ക്വയർ എം.എം കേബിളിലെ തകരാർ കണ്ടെത്തിയത്.
ആലുവ സെന്റ് മേരീസ് സ്കൂളിന് സമീപം ജോയിന്റിലായിരുന്നു തകരാർ.