
മരട്: പ്രൗഢഗംഭീരമായ കേക്ക് മിക്സിംഗ് ചടങ്ങുകളോടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമിട്ട് ക്രൗൺ പ്ലാസ കൊച്ചി. മട്ടാഞ്ചേരിയിലെ ആശ്വാസ ഭവൻ അനാഥാലയത്തിലെ കുട്ടികളെക്കൂടി ക്ഷണിച്ചുകൊണ്ടാണ് കേക്ക് മിക്സിംഗ് തുടങ്ങിയത്. ക്രിസ്തുമസ് എന്നാൽ എല്ലാവരെയും ഒരുമിച്ചുകൊണ്ടുവരികയും സന്തോഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന ആഘോഷമാണെന്ന് ക്രൗൺ പ്ലാസ കൊച്ചിയുടെ ജനറൽ മാനേജർ ദിനേശ് റായ് പറഞ്ഞു. കുട്ടികളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം ഇതേ സന്ദേശം തന്നെയാണ് മറ്റുള്ളവർക്കും പകർന്നുനല്കിയത്. ക്രിസ്തുമസ് ആകുമ്പോഴേക്കും ആദ്യത്തെ ബാച്ച് കേക്ക് തയാറാകും. ആഘോഷരാവുകളുടെ വരവറിയിച്ചുകൊണ്ട് ആദ്യത്തെ കേക്ക് ആശ്വാസ ഭവനിലെ കുട്ടികൾക്ക് തന്നെയാകും നൽകുക.