കുറുപ്പംപടി: ഹരിതകേരള മിഷന്റെ ഹരിത സമൃദ്ധി പദ്ധതി പ്രകാരമുള്ള വാർഡായി വേങ്ങൂർ പഞ്ചായത്തിലെ അഞ്ചാം വാർഡായ മേക്കപ്പാലയെ തിരഞ്ഞെടുത്തായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ പ്രഖ്യാപിച്ചു.
വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് അദ്ധ്യക്ഷയായി. വാർഡ് മെമ്പർ ശ്രീജ ഷിജോ സിജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷീബ ചാക്കപ്പൻ, ബിജു പീറ്റർ, മെമ്പർ ശശികല,ജിനു ബിജു , ശോഭന വിജയകുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ. നാരായണൻ നായർ, ഹരിത കേരളം ബ്ലോക്ക് കോ ഓർഡിനേറ്റർ അഭിലാഷ് അനിരുദ്ധൻ, സി.പി.എം ലോക്കൽ സെക്രട്ടറി ജോർജ് ജോയ്,​ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ കമ്മിറ്റി അംഗം പി.എൻ. സോമൻ എന്നിവർ സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊമ്പനാട് യൂണിറ്റാണ് ഹരിത സമൃദ്ധി പ്രവർത്തനങ്ങൾക്ക് അക്കാഡമിക് സപ്പോർട്ട് നൽകുന്നത്.