മൂവാറ്റുപുഴ: ഉപജില്ലാകായിക മേളയുടെ മൂന്നാം ദിനം ഉച്ചകഴിഞ്ഞുള്ള മത്സരങ്ങൾ മഴ മൂലം മാറ്റി വച്ചു. 100 മീറ്റർ മത്സരങ്ങളും റിലേ മത്സരങ്ങളുമാണ് ഇനി നടക്കാനുള്ളത്. മാറ്റി വച്ച മത്സരങ്ങളും സമാപന സമ്മേളനവും 14ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 220 പോയിന്റുമായി വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 115 പോയിന്റോടെ സെന്റ് അഗസ്റ്റിൻസ് മൂവാറ്റുപുഴ രണ്ടാം സ്ഥാനത്തും 96 പോയിന്റുമായി മാർ സ്റ്റീഫൻ സ്കൂൾ വാളകം മൂന്നാം സ്ഥാനത്തുമാണ്.