ആലുവ: പ്ലസ്‌ടു/വി.എച്ച്.എസ്.ഇ പൂർത്തിയാക്കിയ പട്ടികജാതി വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു വർഷത്തെ മെഡിക്കൽ എൻജിനീയറിംഗ് പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 2023-24ൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി പ്ളസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പ്ലസ് ടു പാസായവർക്കും മേൽ വിഷയങ്ങളിൽ എ 2-ഗ്രേഡിൽ കുറയാത്ത മാർക്കുള്ള സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും എ ഗ്രേഡിൽ കുറയാത്ത മാർക്കുള്ള ഐ.സി.എസ്.ഇ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 6,00,000 രൂപയിൽ കവിയരുത്. ബ്രില്യന്റ്, ടൈം ആകാശ് ഇൻസ്റ്റിറ്റ്യൂട്ട്, എ.സി.ഇ, എക്‌സലന്റ്, സഫയർ അലൻ കരിയർ, സ്റ്റാർ മൗണ്ട്, പിന്നാക്കിൾ, മാസ്റ്റർ ബേഡ്, ടാൻഡം എന്നീ സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവരായിരിക്കണം.
പ്ലസ് ടു പരീക്ഷ എഴുതിയതിനു ശേഷം രണ്ട് മാസത്തെ ക്രാഷ് കോഴ്സിന് ചേരുന്നവരെയും പരിഗണിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക്: 0484 2422256.