vengola
വെങ്ങോല സർവീസ് സഹകരണ ബാങ്കിന്റെ കർഷകർക്കുള്ള ഇൻസെന്റീവ് വിതരണം കൃഷി ഓഫീസർ ടി എം മീര ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കർഷകർക്കുള്ള ഇൻസെന്റീവ് വിതരണവും പഠന ക്ലാസും നടത്തി. കൃഷി ഓഫീസർ ടി.എം. മീര ഉൽഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് അദ്ധ്യക്ഷനായി. വെങ്ങോല, പോഞ്ഞാശേരി സഹകരണ സൂപ്പർമാർക്കറ്റുകളിൽ നാടൻ പച്ചക്കറി എത്തിക്കുന്ന 42 കർഷകർക്കാണ് ആനുകൂല്യം വിതരണം ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7 ലക്ഷം രൂപയുടെ നാടൻ പച്ചക്കറികളാണ് സൂപ്പർമാർക്കറ്റുകളിൽ എത്തിയത്. ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ. കെ.വി. മാത്തപ്പൻ, മുതിർന്ന കർഷകൻ വി.പി. ബഹനാൻ, അഡ്വ. വിതൻ, സി.എസ്. നാസിറുദ്ദീൻ, ഒ.എം. സാജു, വി.കെ. ഹസൻ കോയ, കെ.കെ. ശിവൻ, നിഷ റെജി കുമാർ, ബാങ്ക് സെക്രട്ടറി സിമി കുര്യൻ,​ ധന്യ രാമദാസ്,​ എം.വി. പ്രകാശ് എന്നിവർ സംസാരിച്ചു.


.