mudakkuzha
മുടക്കുഴ പഞ്ചായത്ത് മൃഗാശുപത്രി സംഘടിപ്പിച്ച വന്ധ്യതാ നിവാരണ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് മൃഗാശുപത്രിയുടെ കീഴിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കന്നുകാലികൾക്കുള്ള വന്ധ്യതാ നിവാരണ ക്യാമ്പുകൾ ആരംഭിച്ചു. പഞ്ചായത്തു പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജിത ജയ്മോൻ അദ്ധ്യക്ഷനായി. റോഷനിഎൽദോ, സോമി ബിജു, വെറ്റിനറി സർജൻ ഡോ. ജെസി, ലില്ലി സാനു, എ.വി. സന്തോഷ്, സുജാത കുഞ്ഞപ്പൻ, ടി.കെ. ബിജു എന്നിവർ സംസാരിച്ചു.